Connect with us

Kerala

നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി; ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ച് മരണം

പൊള്ളാച്ചിക്ക് സമീപം നല്ലാംപള്ളി ജങ്ഷനിൽ പാതയോരത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

Published

|

Last Updated

പൊള്ളാച്ചി | തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപം നല്ലാംപള്ളി ജങ്ഷനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ (Road Accident) ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേർ മരണപ്പെട്ടു. പാതയോരത്തെ ചെടികൾക്ക് വെള്ളം നനയ്ക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന ഭർത്താവ്, ഭാര്യ, ഇവരുടെ രണ്ട് പെൺകുട്ടികൾ എന്നിവരടങ്ങുന്ന നാലംഗ കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. അപകടസ്ഥലത്തുതന്നെ അഞ്ചുപേരുടെയും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Content Highlights:
Five people including four members of a family died in a road accident near Pollachi. The accident occurred when a car rammed into a parked lorry watering plants. The impact completely crushed the car, killing the family and the driver on the spot.

Latest