Connect with us

Kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ( ഓഗസ്റ്റ് -02- ഞായറാഴ്ച) പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ (ഓഗസ്റ്റ്-03-തിങ്കള്‍) സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്ത് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം മഴക്കെടുതിയില്‍ എട്ടുപേരുടെ ജീവന്‍ പൊലിഞ്ഞു. ഏഴുപേരെ കാണാതായി. നദികള്‍ പലതും കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഗുജറാത്ത് തീരത്തുനിന്നുള്ള ന്യൂനമര്‍ദ പാത്തിയാണ് കനത്ത മഴക്ക് കാരണമായത്.

Content Highlights: The IMD has issued an Orange Alert for 12 districts from Pathanamthitta to Kasaragod today. Heavy downpours triggered by a low-pressure trough have claimed eight lives with seven missing. Ten districts are under a Yellow Alert for tomorrow amid flood and landslide risks.

---- facebook comment plugin here -----

Latest