Connect with us

Kerala

സ്വര്‍ണം അയച്ചവരേയും സ്വീകരിച്ചവരേയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയില്ലെന്ന് കോടിയേരി

പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭ്യാസത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കള്ളക്കടത്തു കേസിന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്ന് വ്യാജമായി പ്രചരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്കോ ഓഫിസിനോ ബന്ധമില്ലെന്ന് സ്വപ്ന മൊഴി നല്‍കിയെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണം അയച്ചവരേയും ഏറ്റുവാങ്ങിയവരേയും കേന്ദ്ര ഏജന്‍സികള്‍ പിടികൂടിയിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു .പ്രതിപക്ഷ പാര്‍ട്ടികളുടെ സമരാഭ്യാസത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു

അതേസമയം പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. ജലപീരങ്കി സംവിധാനം ഉള്‍പ്പെടെയുള്ളവ വിന്യസിച്ചിട്ടുണ്ട്.

 

Latest