Connect with us

Kerala

സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി ലൈംഗികായി പീഡിപ്പിച്ചു,സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി; പത്ത് വയസുകാരന് അതിദാരുണ മരണം

സംഭവത്തില്‍ 10 വയസുള്ള രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ 10 വയസുകാരനെ  സുഹൃത്തുക്കള്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതികള്‍ ഇരുമ്പ് ദണ്ഡും കയറ്റി. ലോക്നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം .സംഭവത്തില്‍ 10 വയസുള്ള രണ്ട് കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അതിക്രൂര പീഡനത്തിന് ഇരയായി മരിച്ചത്. സെപ്തംബര്‍ 18നാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂര്‍ പ്രദേശത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. പ്രതിരോധിച്ചപ്പോള്‍ വടിയും ഇഷ്ടികയും ഉപയോഗിച്ച് മര്‍ദ്ദിച്ചു. ഇതിന് പുറമെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. തിരികെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥി ഭയം കാരണം ആരോടും ഒന്നും പറഞ്ഞില്ല.

കഴിഞ്ഞ മാസം 22ന് ആരോഗ്യനില വഷളായതോടെ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ശനിയാഴ്ച രാവിലെ കുട്ടി ചികിത്സയ്ക്കിടെ മരിച്ചു.