Connect with us

Uae

മികച്ച അറബ് ടൂറിസ്റ്റ് നഗരമായി ഖോർഫക്കാൻ

14 അറബ് രാജ്യങ്ങൾ അംഗങ്ങളായി ഉൾപ്പെടുന്നതാണ് അറബ് യൂണിയൻ ഫോർ ടൂറിസം

Published

|

Last Updated

അബുദബി | 2023ലെ മികച്ച അറബ് ടൂറിസ്റ്റ് നഗരത്തിനുള്ള അവാർഡ് ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ നഗരം നേടിയതായി അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ ട്രാവൽ, ടൂറിസം ട്രേഡ് ഫെയറായ ഐ ടി ബി ബെർലിനിൽ  നടന്ന അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ അവാർഡ് നേടിയവരെ ആദരിക്കുന്ന പ്രത്യേക ചടങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് ചെയർമാൻ ഡോ. അബ്ദുൽ അസീസി അൽ മുസല്ലത്തിന് മികച്ച അറബ് പൈതൃക വ്യക്തിത്വ പദവിയും ലഭിച്ചു. ഖോർഫക്കാൻ നഗരത്തിന്  സുപ്രധാന അവാർഡ് ലഭിച്ചതിൽ ഡോ. അൽ മുസല്ലം സന്തോഷം പ്രകടിപ്പിച്ചു. ഇത് നഗരത്തിന്റെ വികസനത്തിന്റെയും ജനസംഖ്യാ വികസനത്തിന്റെയും വെളിച്ചത്തിൽ ടൂറിസം, പൈതൃക തലങ്ങളിൽ നഗരത്തിന്റെ ആകർഷണീയത സ്ഥിരീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

14 അറബ് രാജ്യങ്ങൾ അംഗങ്ങളായി ഉൾപ്പെടുന്നതാണ് അറബ് യൂണിയൻ ഫോർ ടൂറിസം. ടൂറിസം രംഗത്തെ എല്ലാ ഘടകങ്ങളോടും കൂടിയുള്ള അറബ് സംയോജനം ഉൾപ്പെടെ ടൂറിസം മാധ്യമങ്ങളുടെ വിദ്യാഭ്യാസപരമായ പങ്ക് വർദ്ധിപ്പിക്കുന്നതിനും യൂണിയൻ പ്രവർത്തിക്കുന്നു.

Latest