Kerala
അങ്കണവാടി വീടുപോലെ തോന്നണം: ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വനിത-ശിശു വികസന വകുപ്പ്
ഇരുപതോളം നിര്‍ദ്ദേശങ്ങളാണ് വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കിയത്.
ആലപ്പുഴ| അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരത്തില്‍ പെരുമാറുന്നത് കുട്ടികളില്‍ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നും വനിത-ശിശു വികസന വകുപ്പ് നിര്‍ദേശിച്ചു.
ഇരുപതോളം നിര്‍ദ്ദേശങ്ങളാണ് വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കിയത്. ഓരോ കുട്ടിയും ശാരീരികവും മാനസികവുമായി വ്യത്യസ്തരാണ്. അതിനാല്‍ വ്യക്തിസവിശേഷതയറിഞ്ഞു പരിചരണം നല്‍കണം.
അങ്കണവാടിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ജലസംഭരണി കൃത്യം ഇടവേളകളില്‍ വൃത്തിയാക്കണം. കുട്ടികള്‍ക്കു ശൗചാലയ പരിശീലനം നല്‍കണം. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാല്‍ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിര്‍ദേശത്തിലുണ്ട്.
Content Highlights:
The Kerala Women and Child Development Department has issued a set of 20 strict guidelines for Anganwadi staff to prevent the physical or mental harassment of children. The directive emphasizes that staff must not mock or frighten children, as it could lead to long-term psychological trauma. Additionally, the guidelines mandate maintaining hygiene in the premises and ensuring honest communication with parents to resolve any grievances promptly.


