Connect with us

sayyid mushtaq ali t20

മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ജയം

കേരളത്തിന് വേണ്ടി സച്ചിന്‍ ബേബി 27 പന്തില്‍ 51 റണ്‍സും സഞ്ജു സാംസണ്‍ 33 പന്തില്‍ 56 റണ്‍സും നേടി

Published

|

Last Updated

ന്യൂഡല്‍ഹി | സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് ജയം. എട്ട് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. ഇത് 18 ഓവറില്‍ കേരളം മറികടന്നു. കേരളത്തിന് വേണ്ടി സച്ചിന്‍ ബേബി 27 പന്തില്‍ 51 റണ്‍സും സഞ്ജു സാംസണ്‍ 33 പന്തില്‍ 56 റണ്‍സും നേടി.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ബോളിംഗ് തിരഞ്ഞെടുക്കകയായിരുന്നു.

നേരത്തെ മധ്യപ്രദേശിന് വേണ്ടി കുല്‍ദീപ് ഗേഹി 21 പന്തില്‍ 31 റണ്‍സും രജത് പാട്യാദാര്‍ 49 പന്തില്‍ 77 റണ്‍സും പാര്‍ഥ് സഹാനി 25 പന്തില്‍ 32 റണ്‍സും നേടി. കേരളത്തിനായി അഖില്‍ സജീവന്‍ രണ്ട് വിക്കറ്റും മനുകൃഷ്ണന്‍, ജലജ് സക്‌സേന, മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Latest