Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് കലക്ടറേറ്റ് മാർച്ച്; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ശനിയാഴ്ച രാവിലെ 10 മണിക്കാണ് കലക്ടറേറ്റ് മാർച്ച്

Published

|

Last Updated

മലപ്പുറം  | സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീരാം വെങ്കട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കി നിയമിച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഭാഗമായി മലപ്പുറത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കോട്ടക്കൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തിരൂർ റോഡിലെ ബൈപാസിലും വേങ്ങര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ വലിയങ്ങാടി ബൈപാസിലും മഞ്ചേരി ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ മുണ്ടുപറമ്പ ബൈപാസിലും പെരിന്തൽമണ്ണ ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങൾ കൂട്ടിലങ്ങാടി ബൈപാസിലും പാർക്ക് ചെയ്യേണ്ടതാണ്.

---- facebook comment plugin here -----

Latest