Kerala
ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഹരജി; പ്രിയദര്‍ശിനി ബസ് സര്‍വീസിനെതിരായ ഹരജി തള്ളി ഹൈക്കോടതി
ആരോപണങ്ങള്‍ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ ഹരജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി
കൊച്ചി| സംസ്ഥാന സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹരജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വിഎം ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ സമര്‍പ്പിച്ച ഊഹാപോഹങ്ങള്‍ മാത്രമുള്ള ഹരജിയാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ ബസുകളില്‍ അമിത തിരക്കുണ്ടാകുന്നു. ഇത് നിരന്തര വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപിച്ചായിരുന്നു ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളോ തെളിവുകളോ ഹാജരാക്കാന്‍ ഹരജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
വാഹനാപകടങ്ങള്‍ സംഭവിക്കുന്നത് അമിത തിരക്കുമൂലം മാത്രമാണെന്ന് വിലയിരുത്താന്‍ സാധിക്കില്ല. ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകളുടെ അഭാവത്തില്‍ ഇത്തരം പൊതുതാല്‍പര്യ ഹരജികള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹരജി പൂര്‍ണ്ണമായും തള്ളിയ ഹൈക്കോടതി, പ്രിയദര്‍ശിനി ബസുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
Content Highlights:
The Kerala High Court dismissed a PIL challenging the government’s Priyadarshini free bus scheme for women. A division bench observed that the petition relied on speculation without evidence linking free travel to accidents. The court directed the state to ensure general passenger safety.


