Kerala
മഴ മുന്നറിയിപ്പില് മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം | കേരളത്തില് മഴ മുന്നറിയിപ്പില് മാറ്റം. കൂടുതല് ജില്ലകളില് അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.
ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തുടങ്ങി ഏഴ് ജില്ലകളില് ഓറഞ്ച് അലേര്ട്ടാണ്. ഈ ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴക്കും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ട്.
മറ്റ് ഏഴ് ജില്ലകളില് യെല്ലോ അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ കിഴക്കന് മേഖലകളില് അതിശക്തമായ മഴ തുടരുകയാണ്. അച്ചന്കോവില്, അമ്പനാട് മേഖലയില് ശക്തമായ മഴയുണ്ട്. തിരുവനന്തപുരത്തും ശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്ന് അധികൃതര് നിര്ദേശിച്ചു.
Content Highlights: The India Meteorological Department has updated its weather warning for Kerala, issuing an Orange Alert for seven districts including Thiruvananthapuram, Kollam, and Alappuzha due to heavy rainfall. Continuous heavy rain is reported in eastern regions like Achankovil. Public caution is advised.





