Kerala
ജര്മനിയിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാൻ നടപടി
എല്ലാ ചെലവും നോര്ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചു
തിരുവനന്തപുരം | ജര്മനിയിലെ ബോഹുമിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില് എത്തിക്കാനുള്ള നടപടികള് തുടങ്ങി. ഇതിനുള്ള എല്ലാ ചെലവും നോര്ക്ക റൂട്ട്സ് വഹിക്കുമെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചു.
കൊല്ലം ചെമ്മക്കാട് സ്വദേശി അഞ്ജലി ജോയി, കട്ടപ്പന സ്വദേശി നോവ സാബു, എറണാകുളം കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് ചൊവ്വാഴ്ച പുലര്ച്ചെ ഉണ്ടായ തീപിടിത്തത്തില് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള് ഓദ്യോഗിക നടപടിക്രമങ്ങള് പൂര്ത്തിയാക്കി ഫ്യൂണറല് ഹോമുകളിലേക്ക് മാറ്റിയിട്ടുണ്ട്.
മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള നടപടികള് പുരോഗമിക്കുകയാണെന്ന് നോര്ക്ക റൂട്ട്സ് അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള് നാട്ടിലെത്തിക്കാനുള്ള പ്രവര്ത്തനങ്ങളുടെ ഏകോപനം നടക്കുന്നത്.
Content Highlights: The Kerala government announced that NORKA Roots will cover all costs to repatriate the bodies of three Keralites who died in a fire in Bochum, Germany. Official procedures are underway, and the bodies have been moved to funeral homes. The Chief Minister’s Office is coordinating the efforts.




