Kerala
മഴ കുറഞ്ഞു; സംസ്ഥാനത്ത് ചൂടും അള്‍ട്രാവയലറ്റ് വികിരണവും വര്‍ധിക്കുന്നു
അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് 7 മുതല്‍ 8 വരെയായി ഉയര്‍ന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു
തിരുവനന്തപുരം | മഴ മാറിനിന്നതോടെ സംസ്ഥാനത്ത് ചൂട് വീണ്ടും വന്‍തോതില്‍ ഉയരുന്നു. കേരളത്തില്‍ ഇന്ന് മുതല്‍ ചൊവ്വ വരെ ഉയര്‍ന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില സാധാരണയേക്കാള്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച പുനലൂരില്‍ 36.2 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ നിലയേക്കാള്‍ 4.7 ഡിഗ്രി അധികമാണ്.
അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് 7 മുതല്‍ 8 വരെയായി ഉയര്‍ന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. സൂര്യരശ്മികള്‍ നേരിട്ട് പതിക്കുന്നതും സൂപ്പര്‍ എല്‍നിനോ പ്രതിഭാസവുമാണ് ഈ പെട്ടെന്നുള്ള താപവര്‍ധനവിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട് കടുക്കുന്ന സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlights: Kerala is witnessing a sharp rise in temperature and ultraviolet radiation levels due to reduced rainfall and Super El Nino effects. The IMD warned that temperatures could rise 3 to 4 degrees Celsius above normal until Tuesday. Health officials advised precautions against heatstroke and dehydration.





