Connect with us

Kerala

അട്ടപ്പാടിയില്‍ ചാക്കില്‍ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി; യുവതിയുടേയും കുഞ്ഞിന്റേതുമെന്ന് പ്രാഥമിക നിഗമനം

പശുവിനെ മേയ്ക്കാന്‍ എത്തിയ കര്‍ഷകനാണ് ചാക്കില്‍ മൃതദേഹം കാണുന്നത്.

Published

|

Last Updated

പാലക്കാട് |  അട്ടപ്പാടി ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. പുതൂര്‍ ചാവടിയൂര്‍ ഭാഗത്തുനിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലിസ് പറയുന്നു. പശുവിനെ മേയ്ക്കാന്‍ എത്തിയ കര്‍ഷകനാണ് ചാക്കില്‍ മൃതദേഹം കാണുന്നത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. പുതൂര്‍ പൊലിസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Content Highlights: Decomposed body parts of a woman and a child were found stuffed in a sack in the Bhavani River at Attappadi. A local farmer discovered the sack at Pudur Chavadiyoor and alerted the authorities. Pudur police and forensic experts have arrived at the scene and launched a detailed investigation.

 

---- facebook comment plugin here -----

Latest