Kerala
വിദ്യാഭ്യാസത്തിലൂടെ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല: കെ സി വേണുഗോപാല്‍
പി എം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് പറയാന്‍ കെ രാജന് എന്ത് ധാര്‍മിക അവകാശമാണുള്ളതെന്നും വേണുഗോപാല്‍.
തൃശൂര്‍ | വിദ്യാഭ്യാസത്തിലൂടെ സംഘ്പരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിദ്യാര്‍ഥികള്‍ പഠിക്കേണ്ട വിഷയമാണ് പഠിക്കേണ്ടത്. യഥാര്‍ഥ ചരിത്രത്തെ വളച്ചൊടിച്ച് സംഘ്പരിവാറിന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് പി എം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പി എം ശ്രീ നടപ്പിലാക്കിയാല്‍ ജനകീയ പ്രക്ഷോഭമുണ്ടാകുമെന്ന് മുന്‍ മന്ത്രിയും എം എല്‍ എയും സി പി ഐ നേതാവുമായ കെ രാജന്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ കെ രാജന് എന്ത് ധാര്‍മിക അവകാശമാണുള്ളത് എന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടും അദ്ദേഹം പോലും അറിയാതെ ഒപ്പിട്ട പദ്ധതിയാണ് പി എം ശ്രീ. ആ സമയത്ത് അനങ്ങാതിരിക്കുകയായിരുന്നു കെ രാജന്‍. അപ്പോള്‍ തന്നെ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകണ്ടായിരുന്നോ എന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.
തങ്ങളറിയാതെ പദ്ധതിയില്‍ ഒപ്പിട്ട സാഹചര്യത്തില്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താത്പര്യമില്ലെന്ന് പറയണമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ വാഴ്ത്തിയേനെ. എന്നാല്‍ ഒത്തുകളി നടത്തുകയും അതില്‍ പിന്നീട് പ്രതിഷേധം രേഖപ്പെടുത്തി എന്ന് വരുത്തി പദ്ധതിയില്‍ ഒപ്പിടാന്‍ അനുവദിക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു.
Content Highlights:
Congress leader K C Venugopal declared that the Sangh Parivar agenda will not be allowed in the education sector. He emphasized that education must remain inclusive and secular rather than politically driven. Venugopal vowed strong political opposition against any attempt to alter school curricula.





