Connect with us

Kerala

'എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും': പഴയ പ്രസംഗത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍

ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം', എന്നായിരുന്നു കെ മുരളീധരന്‍ അന്ന് പറഞ്ഞത്.

Published

|

Last Updated

കോഴിക്കോട്| നിപയെക്കുറിച്ച് മുമ്പ് പറഞ്ഞ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരന്റെ 2021ലെ പ്രസംഗം ചര്‍ച്ചയാകുന്നത്. എരണംകെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്നായിരുന്നു കെ മുരളീധരന്‍ അന്ന് പറഞ്ഞത്.’എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ ഈ നാട്ടില്‍. ഭരിക്കുന്നവന്‍ ശരിയല്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ രോഗം പരക്കാന്‍ കാരണം’, എന്നായിരുന്നു കെ മുരളീധരന്‍ അന്ന് പറഞ്ഞത്.

അതേ സമയം ഇതിനെതിരെ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജും കെ കെ ശൈലജയും രംഗത്ത് വന്നു. ‘സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ’. എന്നായിരുന്നു വീണ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിച്ചത്.

‘അന്നത്തെ കെ മുരളീധരന്‍ പ്രസ്താവന ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങള്‍ മനസ്സിലാക്കാതെ ആയിരുന്നു  മുരളീധരന്റെ അന്നത്തെ  പ്രതികരണങ്ങളെന്നും’ കെ കെ ശൈലജ പറഞ്ഞു.

Content Highlights:
Kerala Health Minister K Muraleedharan clarified his controversial 2021 speech regarding the Nipah virus outbreak. He stated that his past remarks as an opposition leader do not apply to his current ministerial role. Former health ministers Veena George and KK Shailaja criticized his stance.

 

Latest