Connect with us

Kerala

കാസര്‍കോട്ട് രണ്ടു മക്കളെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം യുവതി ജീവനൊടുക്കിയ നിലയില്‍

സജന (36), മക്കളായ ഗൗതം (8), തേജസ്സ് (4) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട് | ചീമേനി ചെമ്പ്രങ്ങാനത്ത് യുവതിയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ്സ് (4) എന്നിവരാണ് മരിച്ചത്.

മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ വച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)