Connect with us

Kerala

കാസര്‍കോട് ട്രെയിന്‍ ട്രാക്ക് മാറിക്കയറി

ട്രാക്കില്‍ മറ്റ് ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി

Published

|

Last Updated

കാസര്‍കോട്  | മാവേലി എക്‌സ്പ്രസ് അബദ്ധച്ചിസ് ട്രാക്ക് മാറിക്കയറി. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രാക്കില്‍ മറ്റ് ട്രെയിന്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം. മംഗളുരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു ട്രെയിന്‍

റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് കയറേണ്ട ട്രെയിന്‍ ട്രാക്ക് മാറി കയറുകയായിരുന്നു. പിഴവ് മനസിലാക്കിയതോടെ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് റിവേഴ്‌സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്. സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്ഫോം മാറി വരാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Latest