Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് 61 വര്‍ഷം കഠിന തടവ്

2022 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

Published

|

Last Updated

കല്‍പറ്റ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 61 വര്‍ഷം കഠിന തടവ്. പ്രതി 4.5 ലക്ഷം രൂപ പിഴയും അടക്കണം. മേപ്പാടി കാര്‍മല്‍കുന്ന് കോളനിയിലെ കെ കൃഷ്ണനെയാണ് കല്‍പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്.

2022 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രതി പല തവണകളിലായി ലൈംഗികാതിക്രമത്തിനി ഇരയാക്കിയെന്നാണ് കേസ്.

അന്നത്തെ മേപ്പാടി പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെകടര്‍ എസ് എച്ച് ഒ ആയിരുന്ന എബി വിപിനാണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Latest