Connect with us

Kerala

വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബി ഡയറക്ടര്‍മാര്‍ യാത്ര തിരിക്കുന്നു

അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാലാണ് സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞത്

Published

|

Last Updated

തിരുവനന്തപുരം | പവര്‍ക്കട്ട് ഒഴിവാക്കുന്നതിന് കേരളം വൈദ്യുതി സ്വയംപര്യാപ്ത സംസ്ഥാനങ്ങളിലെത്തി നേരിട്ട് ചര്‍ച്ച നടത്തും. അതിനായി കെ എസ് ഇ ബി ഡയറക്ടര്‍മാര്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് ഇന്ന് യാത്രതിരിക്കും.

അധികമായി ആയിരത്തിലേറെ മെഗാവാട്ട് വൈദ്യുതി ലഭിച്ചതിനാലാണ് സംസ്ഥാനത്ത് ഇന്നലെ രാത്രികാല വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിഞ്ഞത്. ഇന്നും വൈദ്യുതി ലഭിച്ചാല്‍ രാത്രികാല നിയന്ത്രണം ഒഴിവാക്കും. വില്‍ക്കാന്‍ വേണ്ടത്ര വൈദ്യുതിയുള്ള സംസ്ഥാനങ്ങളിലെ ഉല്‍പാദനം മെച്ചപ്പെട്ടതും ഉപഭോഗം കുറഞ്ഞതുമാണ് കേരളത്തിന് സഹായമായതെന്ന് കെ എസ് ഇ ബി വിലയിരുത്തുന്നു. കൂടിയ വിലയില്‍ വൈദ്യുതി വാങ്ങുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സഹായം തേടി കെ എസ് ഇ ബി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നുമുതല്‍ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ കേരളത്തിനു പ്രതീക്ഷയേറി. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കാം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

Content Highlights:
KSEB directors are traveling to Uttar Pradesh, Rajasthan, and Gujarat to negotiate direct electricity purchases and avert power cuts in Kerala. Additional power availability helped avoid load shedding recently. KSEB has sought financial aid from the government while rain forecasts offer hope.

 

---- facebook comment plugin here -----

Latest