Connect with us

From the print

മലേഷ്യന്‍ പ്രധാനമന്ത്രിക്ക് ഹൃദ്യമായ വരവേൽപ്പ്

ഇമ്പമാര്‍ന്ന ഈരടികളില്‍ സ്വാഗതഗാനം ഒഴുകിപ്പരക്കുമ്പോള്‍ കാന്തപുരം ഉസ്താദും അന്‍വന്‍ ഇബ്റാഹീമും ബഗ്ഗിയില്‍ വേദിക്കരിലേക്ക് കടന്നുവന്നു

Published

|

Last Updated

മർകസിലെത്തിയ അൻവർ ഇബ്്റാഹീമിനെ ഡോ. അബ്ദുൽ ഹകീം അസ്ഹരിയും സി മുഹമ്മദ് ഫൈസിയും സ്വീകരിച്ച് ആനയിക്കുന്നു

കോഴിക്കോട് | മര്‍ഹബാ മര്‍ഹബാ അഹ്്ലന്‍ അഹ്്ലന്‍ സഹ്്ല അന്‍വര്‍ ഇബ്‌റാഹീം ശര്‍റഫ്ത്ത… ഇമ്പമാര്‍ന്ന ഈരടികളില്‍ സ്വാഗതഗാനം ഒഴുകിപ്പരക്കുമ്പോള്‍ കാന്തപുരം ഉസ്താദും അന്‍വന്‍ ഇബ്റാഹീമും ബഗ്ഗിയില്‍ വേദിക്കരിലേക്ക് കടന്നുവന്നു. സുസ്മേര വദനരായി ഇരുവരും സദസ്സിനെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് പണ്ഡിതരെയും നേതാക്കളെയും അന്‍വര്‍ ഇബ്്റാഹീം ഹസ്തദാനം ചെയ്തു.

ശമീര്‍ അസ്ഹരിയുടെ ഖുര്‍ആന്‍ പാരായണത്തിനും സയ്യിദലി ബാഫഖി തങ്ങളുടെയും പ്രാര്‍ഥനക്കും ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ ആമുഖ പ്രസംഗത്തിനും ശേഷമാണ് ഉസ്താദും അന്‍വര്‍ ഇബ്‌റാഹീമും വേദിയിലേക്ക് കയറിയത്. തുടര്‍ന്ന് നടന്ന ആത്മീയ സദസ്സിന് കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കി.

5.50ഓടെയാണ് മലേഷ്യന്‍ പ്രധാനമന്ത്രി വന്‍സുരക്ഷാ വലയത്തില്‍ മര്‍കസിലെത്തിയത്. വെള്ള ബെന്‍സ് കാറില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മര്‍കസ് ദര്‍ബാര്‍ ഹാളിലെത്തിയ അന്‍വര്‍ ഇബ്റാഹീം കാന്തപുരം ഉസ്താദിനെ ആലിംഗനം ചെയ്തു. യാ ശൈഖ് എന്ന് വിളിച്ചായിരുന്നു അന്‍വര്‍ ഇബ്്റാഹീമിന്റെ ആലിംഗനം. മലൈബാരി ലിപിയിലുള്ള ഖുര്‍ആനിന്റെ കോപ്പിയും മാജിക് മൂൺ പ്രസിദ്ധീകരിച്ച “വണ്‍ ടൈം വണ്‍ ലൈഫ്’ എന്ന കാന്തപുരം ഉസ്താദിന്റെ ഇംഗ്ലീഷിലുള്ള ജീവചരിത്ര ഗ്രന്ഥവും കാന്തപുരം ഉസ്താദ് അന്‍വര്‍ ഇബ്‌റാഹീമിന് കൈമാറി.

 

Content Highlights:
Malaysian PM Anwar Ibrahim received a grand welcome at Markaz Kozhikode alongside Grand Mufti Kanthapuram AP Aboobacker Musliyar. The event included Quran recitation and opening prayers. Kanthapuram presented Anwar Ibrahim with a Mlaibari script Quran and his biography book.

Latest