Connect with us

Kerala

വിനോദയാത്രകഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു; രണ്ടുമക്കള്‍ക്ക് പരിക്ക്

പാലോട് കരിമന്‍കോട് സ്വദേശി ഷൈജു (40) ആണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | വിനോദയാത്രകഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. പാലോട് കരിമന്‍കോട് സ്വദേശി ഷൈജു (40) ആണ് മരിച്ചത്.

ഒപ്പം സഞ്ചരിച്ച മകന്‍ വസുദേവ് (12), മകള്‍ വാസുകി (6) എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഹബീബ് ഖാന്റെ ഡ്രൈവര്‍ ആണ് മരിച്ച ഷൈജു.

തിരുവനന്തപുരം വിതുരയിലാണ് അപകടം ഉണ്ടായത്. പൊന്‍മുടി വിനോദയാത്രക്കുശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍. അച്ഛനും മക്കളും ഒരുമിച്ച് വിതുരയിലേക്ക് വരുകയായിരുന്ന സ്‌കൂട്ടറിലാണ് കാര്‍ ഇടിച്ചത്.

കാര്‍ തെറ്റായ ദിശയില്‍ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. നെടുമങ്ങാട് സ്വദേശികളായ മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെയും വിതുര പോലീസ് കസ്റ്റഡിയിലെടുത്തു.

Content Highlights:
A scooter rider identified as Shaiju died and his two children were injured in a road accident in Vithura, Thiruvananthapuram. The crash occurred when a car returning from Ponmudi collided with their scooter from the wrong direction. Vithura police took three passengers from the car into custody.

---- facebook comment plugin here -----

Latest