Kerala
ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസര്‍കോട് ഡി എഫ് ഒയെ സ്ഥലം മാറ്റി
ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കാസര്‍കോട്| കാസര്‍കോട് ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡി എഫ് ഒയെ സ്ഥലം മാറ്റി. ഡി എഫ് ഒ ജോസ് മാത്യുവിനെയാണ് സ്ഥലം മാറ്റിയത്. തുടര്‍ന്ന് കാസര്‍കോട് ഡി എഫ് ഒ ചുമതല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം രാജീവന് നല്‍കി.
ഭരണപരമായ സൗകര്യാര്‍ത്ഥമാണ് സ്ഥലംമാറ്റമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഓഖാ എക്സ്പ്രസില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസെടുത്തത്. സ്ത്രീകള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചെന്നാണ് പരാതി.
Content Highlights:
Kasaragod DFO Jose Mathew has been transferred following allegations of inappropriate behavior toward women on the Okha Express train. Kasaragod Railway Police registered a case based on the complaint. Forest Conservator M. Rajeevan has been handed the additional charge of Kasaragod DFO.





