Kerala
കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ്: രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
ആരെയും രക്ഷിക്കാന്‍ ശ്രമിക്കരുത്. മൂന്നു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം.

കൊച്ചി | കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. പോലീസിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ഹരജിയിലാണ് കോടതി ഉത്തരവ്. ഇ ഡി യുടെ അന്വേഷണ പരിധിയിലുള്ള എല്ലാവര്‍ക്കുമെതിരെ അന്വേഷണം വേണം.
ആരെയും രക്ഷിക്കാന്‍ ശ്രമിക്കരുത്. മൂന്നു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കി.
---- facebook comment plugin here -----