Connect with us

Kerala

കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

അരവിന്ദാക്ഷനെയും ജില്‍സിനെയും ഇന്ന് വൈകിട്ട് നാലോടെ വിചാരണ കോടതിയില്‍ ഹാജരാക്കും.

Published

|

Last Updated

തൃശൂര്‍ |  കരുവന്നൂര്‍ സഹകരണ ബേങ്ക് തട്ടിപ്പ് കേസില്‍ ഇ ഡിയുടെ കസ്റ്റഡിയില്‍ വിട്ട അരവിന്ദാക്ഷനെയും ജില്‍സിനെയും ഇന്ന് വൈകിട്ട് നാലോടെ വിചാരണ കോടതിയില്‍ ഹാജരാക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിന് തുടര്‍ന്നാണിത്. അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബേങ്കില്‍ ഉള്ള അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങളാണ് ഇഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.

പ്രതികള്‍ ഇരുവരും നല്‍കിയ ജാമ്യപേക്ഷയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കൂടുതല്‍ ആളുകളെ ഇഡി ഇന്ന് ചോദ്യം ചെയ്യുണ്ട്. തന്റെ അമ്മയുടെ പേരില്‍ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കോടതിയില്‍ അരവിന്ദാക്ഷന്റെ നിലപാട്.

കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നാണ് സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ വ്യക്തമാക്കിയത്.ഇ ഡി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷന്‍ കോടതിയില്‍ പറഞ്ഞു.

 

Latest