National
ഡി കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ അടുത്ത ആഴ്ച
നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും
ബെംഗളുരു| കര്‍ണാടകയില്‍ പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും. അടുത്ത ആഴ്ച സത്യപ്രതിജ്ഞയുണ്ടായേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ രാജിവയ്ക്കും. ജൂണില്‍ രാജ്യസഭാ കാലാവധി അവസാനിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കര്‍ണാടക മുഖ്യമന്ത്രിയായേക്കും എന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വെള്ളിയാഴ്ച നടക്കാനാണ് സാധ്യത. കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ബെംഗളുരുവിലേക്ക് എത്തും.
രാഹുല്‍ ഗാന്ധി സിദ്ധരാമയ്യയെ കണ്ട് രാജിവയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. തന്റെ അടുത്ത അനുയായികളുമായി കൂടിയാലോചിക്കാന്‍ സിദ്ധരാമയ്യ സമയം തേടുകയും ഹൈക്കമാന്‍ഡ് അത് അംഗീകരിക്കുകയുമായിരുന്നു.
ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ കെ.ജെ ജോര്‍ജ്, എച്ച്.സി. മഹാദേവപ്പ, ബൈരതി സുരേഷ്, ജി. പരമേശ്വര എന്നിവരുള്‍പ്പെടെയുള്ളവരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. 2023 മെയ് 20നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഈ മാസം സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറണം.
Content Highlights:
Deputy Chief Minister DK Shivakumar is highly likely to take over as the next Chief Minister of Karnataka. Reports indicate that the Congress high command has already finalized the transition, asking current Chief Minister Siddaramaiah to step down shortly. A Congress Legislature Party meeting is expected to be convened on Friday to formally seal the leadership change. Siddaramaiah, who completed three years in office this month, is being considered for a national organizational role and a Rajya Sabha seat.







