Kerala
16കാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 16 വര്‍ഷം കഠിന തടവ്
75,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്
 
		
      																					
              
              
            പാലക്കാട് | ഒറ്റപ്പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകനെ കോടതി 16 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ഒറ്റപ്പാലം മനിശേരി സ്വദേശി ഗോപാലനെയാണ് പട്ടാമ്പി കോടതി ശിക്ഷിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരാട്ടെ ക്ലാസില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. 16 വര്‍ഷം കഠിന തടവിനൊപ്പം 75,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പട്ടാമ്പി പോക്സോ കോടതി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

