Kerala
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസ്: ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍
സംഘടനയുടെ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കര്‍ ആണ് അറസ്റ്റിലായത്. 'വടകര സ്‌ക്വാഡ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയാണ് ജിതിന്‍. കേസിലെ ആദ്യ അറസ്റ്റാണിത്.
കോഴിക്കോട് | കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റില്‍. സംഘടനയുടെ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കര്‍ ആണ് അറസ്റ്റിലായത്. ‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയാണ് ജിതിന്‍. കേസിലെ ആദ്യ അറസ്റ്റാണിത്.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ജിതിന്‍ ഭാസ്‌കറെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം നേരത്തെ ജിതിന്‍ ഭാസ്‌കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ‘വടകര സ്‌ക്വാഡ്’ എന്ന ഗ്രൂപ്പിന്റെ അഡ്മിന്മാരായ പത്ത് പേരില്‍ ആറ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെയായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് പോലീസ് ആദ്യം പ്രതിചേര്‍ത്തിരുന്നത്. പിന്നീട് ഹൈക്കോടതി ഇടപെടലിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്.
Content Highlights:
DYFI block joint secretary Jithin Bhaskar has been arrested in the Kafir screenshot case. Vadakara police took him into custody following a detailed digital forensic investigation. The controversial social media post had created major political waves during the recent election campaign.







