Connect with us

National

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. കെ ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ബി ആര്‍ ഗവായ്.

രാഷ്ട്രപതി ഭവനില്‍ രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. ഈ വര്‍ഷം നവംബര്‍ 23 വരെയാണ് ഗവായിയുടെ കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.

 

 

Latest