Connect with us

Afghanistan crisis

മാധ്യമ പ്രവര്‍ത്തകന് താലിബാന്റെ ക്രൂര മര്‍ദ്ദനം

തോക്ക് ചൂണ്ടിയായിരുന്നു ക്രൂരമര്‍ദ്ദനം. കാബൂളിലെ ന്യൂ സിറ്റിയിലാണ് സംഭവം.

Published

|

Last Updated

കാബൂള്‍ | രാജ്യത്തെ ദാരിദ്ര്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അഫ്ഗാനിസ്ഥാനില്‍ മാധ്യമ പ്രവര്‍ത്തകനെ താലിബാന്‍ മര്‍ദ്ദിച്ചു. അഫ്ഗാനിലെ ആദ്യ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ സിയാര്‍ യാദ് ഖാനെയാണ് മര്‍ദ്ദിച്ചത്. തോക്ക് ചൂണ്ടിയായിരുന്നു ക്രൂരമര്‍ദ്ദനം. കാബൂളിലെ ന്യൂ സിറ്റിയിലാണ് സംഭവം. മര്‍ദ്ദനത്തില്‍ സിയാദ് മരണപ്പെട്ടുവെന്ന് ടോളോ ന്യൂസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും താന്‍ മരിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് സിയാദ് ട്വീറ്റ് ചെയ്തു.

റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തന്നെ താലിബാന്‍ മര്‍ദ്ദിച്ചു. ക്യാമറയും മറ്റ് ഉപകരണങ്ങളും ഫോണും തട്ടിപ്പറിച്ചു. താന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ലാന്‍ഡ് ക്രൂയ്‌സറില്‍ എത്തിയ താലിബാന്‍ സംഘം തോക്ക് ചൂണ്ടിയാണ് തന്നെ ആക്രമിച്ചതെന്നും സിയാദ് ട്വീറ്റ് ചെയ്തു.

നേരത്തേ ജൂലൈയില്‍ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ധീഖിയെ താലിബാന്‍ വധിച്ചിരുന്നു. പുലിറ്റ്‌സര്‍ ജേതാവായ ഡാനിഷ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സിന് വേണ്ടി അഫ്ഗാനിലെ കാണ്ഡഹാറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു വധിച്ചത്. അഫ്ഗാന്‍ പ്രത്യേക സേനക്കൊപ്പമായിരുന്നു ഡാനിഷ് റിപ്പോര്‍ട്ടിംഗിനെത്തിയത്. ഡാനിഷിനെ ബലമായി പിടിച്ചുകൊണ്ടുപോയ താലിബാന്‍ കൊലപ്പെടുത്തുകയായരുന്ന എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു.

Latest