Connect with us

Kerala

മാധ്യമ പ്രവര്‍ത്തകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഗൗരവതരം; നടപടിയുണ്ടാകും: സതീദേവി

Published

|

Last Updated

തിരുവനന്തപുരം | ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം വര്‍ധിച്ചു വരുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ഇത്തരം പരാമര്‍ശ രീതികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സതീദേവി ആവശ്യപ്പെട്ടു. വിഷയത്തില്‍ മാധ്യമങ്ങളുമായി ചര്‍ച്ച നടത്തി മാര്‍ഗരേഖ ഉണ്ടാക്കുന്ന കാര്യം ആലോചിക്കും. സ്ത്രീ സംരക്ഷണത്തില്‍ വലിയ ഉത്തരവാദിത്തമാണ് മാധ്യമങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസിലെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കും. അദ്ദേഹത്തിന്റെ പരാമര്‍ശം ഏറെ ഗൗരവമുള്ളതാണ്. സ്ത്രീകളുടെ അന്തസ്സിന് പോറല്‍ ഏല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. മാധ്യമ പ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നത് കൂടുതല്‍ ശിക്ഷ അര്‍ഹിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകനെതിരായ അഡ്വ. മനീഷ രാധാകൃഷ്ണന്റെ പരാതി നാളെ നേരിട്ട് കേള്‍ക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കുമെന്നും സതീദേവി വ്യക്തമാക്കി.