Connect with us

Jet airways

തിരിച്ചുവരവിനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്; തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രം

ഡല്‍ഹി- മുംബൈ ആയിരിക്കും ആദ്യ സര്‍വീസ്

Published

|

Last Updated

മുംബൈ |  ഇടക്കാലത്തിന് ശേഷം തിരിച്ചുവരവിനൊരുങ്ങി ജെറ്റ് എയര്‍വെയ്‌സ്.അടുത്തവര്‍ഷം മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഉടമകള്‍ വ്യക്തമാക്കി. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമായിരിക്കും. ഡല്‍ഹി- മുംബൈ ആയിരിക്കും ആദ്യ സര്‍വീസ് .

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 വിമാനങ്ങളും തുടര്‍ന്നുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 വിമാനങ്ങളും സര്‍വീസിന് സജ്ജമാകും. 2019ലാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സ് സര്‍വീസ് നിര്‍ത്തി വച്ചത്. പിന്നീട് കര്‍ലോക് ജലാന്‍ കണ്‍സോര്‍ഷ്യം കമ്പനിയെ ഏറ്റെടുക്കുകയായിരുന്നു

 

---- facebook comment plugin here -----

Latest