Connect with us

Educational News

ജാമിഅത്തുൽ ഹിന്ദ്: ബാച്ചിലർ ഓഫ് ഇസ്ലാമിക സയൻസ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ജാമിഅതുൽ ഹിന്ദ് വെബ്സൈറ്റിൽ https://jamiathulhind.com/bisc/ എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട്|ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്‌ലാമിയ്യയുടെ സിലബസ് പ്രകാരം നടക്കുന്ന ബാച്ചിലർ ഓഫ് ഇസ്ലാമിക സയൻസ് ബാച്ചിലേക്ക് (ബി ഐ എസ് സി)  അപേക്ഷ ക്ഷണിച്ചു. ജാമിഅത്തുൽ ഹിന്ദിൻ്റെ ഹയർ സെക്കൻഡറി കോഴ്സ് പൂർത്തീകരിക്കാൻ സാധിക്കാത്ത തത്തുല്യ യോഗ്യത ഉള്ള വിദ്യാർഥികൾക്കാണ് അവസരം. അപേക്ഷകൻ ഖത്ർനദ പൂർത്തീകരിച്ചവർ ആയിരിക്കണം.
കേരളത്തിന് അകത്തും പുറത്തുമായി മുന്നൂറിൽ പരം വരുന്ന സ്ഥാപനങ്ങളിലേക്ക് ആണ് പ്രവേശനം നൽകുന്നത്. അഞ്ചുവർഷ കോഴ്സിലേക്കാണ് ഇപ്പോൾ പ്രവേശന പരീക്ഷ നടക്കുന്നത്. ജാമിഅതുൽ ഹിന്ദ് വെബ്സൈറ്റിൽ https://jamiathulhind.com/bisc/ എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ മാസം 25 വരെ അപേക്ഷിക്കാം. ഈ മാസം 29ന് പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുമെന്നും ജാമിഅ പരീക്ഷ കൺട്രോളർ അറിയിച്ചു.
.