Connect with us

Educational News

ജാമിഅ മദീനതുന്നൂര്‍ 'വിന്‍ വിന്‍' സൗജന്യ ഓറിയന്റേഷന്‍

ഫ്യൂച്ചര്‍ ടോക്ക്, കരിയര്‍ ഗൈഡന്‍സ്, പീര്‍ ടോക്ക് തുടങ്ങിയ സെഷനുകള്‍ നടക്കും.

Published

|

Last Updated

പൂനൂര്‍ | എസ് എസ് എല്‍ സി കഴിയുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ജാമിഅ മദീനതുന്നൂര്‍ ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങളും മൂല്യാധിഷ്ഠിത സംവിധാന സാധ്യതകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

ഫ്യൂച്ചര്‍ ടോക്ക്, കരിയര്‍ ഗൈഡന്‍സ്, പീര്‍ ടോക്ക് തുടങ്ങിയ സെഷനുകള്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലായി ഏപ്രില്‍ ആദ്യവാരം മുതലാണ് ഓറിയന്റേഷന്‍ പ്രോഗ്രാം ആരംഭിക്കുക.

മര്‍കസ് അല്‍ മുനവ്വറ മണപ്പള്ളി (കൊല്ലം) 95440 45768, മര്‍കസ് ചെങ്ങാനാശ്ശേരി (കോട്ടയം) 9633136517, ഇസ്ര വാടാനപ്പള്ളി (തൃശൂര്‍) 96458 67846, മര്‍കസ് അല്‍ ബിലാല്‍ പട്ടാമ്പി (പാലക്കാട്) 9061967939, ശുഹദ എഡ്യൂ ക്യാമ്പസ് ഒമാനൂര്‍ (മലപ്പുറം) 89070 51626, ദാറുല്‍ ഹിദായ കോളജ് ഈങ്ങാപ്പുഴ (കോഴിക്കോട്) 7560924996, കമാലിയ്യ എഡ്യൂ കോംപ്ലക്‌സ് മയ്യില്‍ (കണ്ണൂര്‍) 9544868826, അസാസ് പടന്ന (കാസര്‍കോട്) 9947260835, ഇബ്‌നു ബത്വൂത മംഗലാപുരം
+919744485212, മര്‍കിന്‍സ് ബാംഗ്ലൂര്‍ 7906298378, ത്വയ്ബ ഗാര്‍ഡന്‍ ചെന്നൈ +91 85470 94603, അല്‍നൂര്‍ മൈസൂര്‍ 7025785318, ദാറുസ്സലാം ഗുണ്ടല്‍ പേട്ട 7510656728 തുടങ്ങിയ കേന്ദ്രങ്ങളിലാണ് സംവിധാനിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദ വിവരങ്ങള്‍ക്കും മുകളിലെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.