Kozhikode
മിനി മെറ്റാവേഴ്സ് നവാനുഭവങ്ങളുമായി ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവലിന് പ്രൗഢ സമാപ്തി
മദീനതുന്നൂർ വിദ്യാർഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ ഗ്ലോക്കൽ മീഡിയയാണ് ആപ്പ് വികസിപ്പിച്ചതും വി ആർ ഷോ ഒരുക്കിയതും.
‘ട്രെയ്സിങ്ങ് ദി ബിഹൈന്റ്സ്’ എന്ന തീമിൽ ജാമിഅ മദീനതുന്നൂറിന്റെ പതിനേഴ് കാമ്പസുകളിലായി ഡിസംബർ അവസാനവാരം ആരംഭിച്ച ലൈഫ് ഫെസ്റ്റിവൽ യൂണിറ്റ്, സോൺ തല മത്സരങ്ങൾ കഴിഞ്ഞ് മൂന്ന് ദിവസം നീണ്ടു നിന്ന ഹോം റൊന്റിവ്യൂ മത്സര പരിപാടികളോടെയാണ് സമാപിച്ചത്. ഗ്രീൻ ഫെസ്റ്റ്, കോസ്മോസാപിയൻ ആർട്ടിസ്റ്റിക് എക്സിബിഷൻ, സൊലൂഷൻ ഡിസൈൻ, ഡിജിറ്റൽ ഇല്ലസ്ട്രേഷൻ, റീൽ ക്രിയേഷൻ, ഫ്ളാഷ് ഫിക്ഷൻ തുടങ്ങി 120 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ടീം ബറോക് എംഗ്രാവേഴ്സ് ഒന്നാം സ്ഥാനവും ഇസ്നിക് സ്ക്രൈബേഴ്സ് , നസ്തലിക് നരേറ്റേഴ്സ് ടീമുകൾ രണ്ടും മൂന്നും സ്ഥാനവും നേടി. വ്യത്യസ്ത വിഭാഗങ്ങളിലായി സ്വാദിഖ് ഹസനിയ്യ ഐക്കരപ്പടി (മൈനർ), മാജിദ് അഫ്ഹാം ഇമാം റബ്ബാനി കാന്തപുരം (പ്രൈമറി), മുഹമ്മദ് യാഷിൻ ബൈത്തുൽ ഇസ്സ നരിക്കുനി (സെക്കൻഡറി), അഹ്‌മദ് ജുനൈദ് മർകസ് ഗാർഡൻ (സബ് ജൂനിയർ), ഉവൈസ് അബ്ദുസ്സലാം ബൈതുൽ ഇസ്സ നരിക്കുനി (ജൂനിയർ), ത്വാഹിർ അലി മർകസ് ഗാർഡൻ (സീനിയർ) വ്യക്തിഗത ചാമ്പ്യന്മാരായി. പ്രൈമറി വിഭാഗത്തിൽ ഇമാം റബ്ബാനി കാന്തപുരം, സെക്കൻഡറി വിഭാഗത്തിൽ ബൈത്തുൽ ഇസ്സ നരിക്കുനിയും ഇമാം റബ്ബാനി കാന്തപുരവും സബ്ജൂനിയർ , ജൂനിയർ വിഭാഗങ്ങളിൽ മർകസ് ഗാർഡൻ പൂനൂരും കാമ്പസ് ജേതാക്കളായി.



