Kozhikode
ജാമിഅതുൽ ഹിന്ദ് ജെ സാറ്റ്; ഹെൽപ് ഡെസ്ക് തുറന്നു
ഒളവണ്ണ മദീനത്തു സി. എം കേന്ദ്രീകരിച്ചാണ് ഡെസ്‌ക് പ്രവർത്തനം നടത്തുന്നത്.
ഫറോക്ക്|ജാമിഅതുൽ ഹിന്ദിന് കീഴിൽ പ്രവേശനം നൽകുന്ന കേരളത്തിനകത്തും പുറത്തുമുള്ള മൂന്നൂറിൽപരം സ്ഥാപനങ്ങളിലെ 7, 8, പ്ലസ് വൺ ക്ലാസുകളിലേക്ക് ജെ- സാറ്റ് വഴിയുള്ള അഡ്‌മിഷൻ നടപടികൾ സുഖകരമാക്കാൻ സമസ്ത കോഴിക്കോട് മേഖല കമ്മിറ്റിക്ക് കീഴിൽ ജെ- സാറ്റ് ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഒളവണ്ണ മദീനത്തു സി. എം കേന്ദ്രീകരിച്ചാണ് ഡെസ്‌ക് പ്രവർത്തനം നടത്തുന്നത്.
മേഖലാ പ്രസിസൻ്റ് ഹംസക്കോയ ബാഖവി അൽകാമിലി കടലുണ്ടിയുടെ അധ്യക്ഷതയിൽ സയ്യിദ് ശിഹാബുദ്ദീൻ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ത്വാഹാ ഹുസൈൻ നൂറാനി, അബ്ദുല്ല അമാനി പെരുമുഖം, ഖാലിദ് അഹ്‌സനി ഫറോക്ക്, സ്വാലിഹ് സഖാഫി അന്നശ്ശേരി, റാഫി സഖാഫി ഒളവണ്ണ, വാഹിദ് സഅദി ഫാറൂഖ് കോളേജ് പങ്കെടുത്തു. വിവരങ്ങൾക്കും സഹായങ്ങൾക്കുമായി +919562913191, +918157835793 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
---- facebook comment plugin here -----



