National
ജയ്പുരിലെ പടക്ക നിർമാണ ശാലയിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു
അഞ്ച് പേർക്ക് പരുക്കേറ്റു
ജയ്പുർ| രാജസ്ഥാമനിലെ ജയ്പുരില്‍ അനധികൃത പടക്ക നിർമാണ ശാലയിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരുക്കേറ്റു. ജയ്പുരിലെ ഖോ നഗോരിയാൻ പ്രദേശത്തെ ഒരു വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്ക നിർമാണ ശാലയിലാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനും തീപിടിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
Content Highlights:
A massive fire broke out at an illegal firecracker factory in Kho Nagoriyan, Jaipur. Three people lost their lives and five others sustained injuries. A gas cylinder inside the house also caught fire during the incident.







