Connect with us

Ongoing News

ഐ എസ് എൽ; ആവേശപ്പോരിനൊടുവിൽ ബെഗളൂരു ഫൈനലിൽ

പെനാൾട്ടി ഷൂട്ടൌട്ടിൽ 9-8ന് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയാണ് ഫൈനൽ പ്രവേശം

Published

|

Last Updated

ബെംഗളൂരു | ആവേശപ്പോരിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് ബെംഗളൂരു എഫ് സി, ഐ എസ് എൽ ഒന്പതാം സീസണിന്റെ ഫൈനലിൽ ഇടംപിടിക്കുന്ന ആദ്യ ടീമായി. സഡൺ ഡെത്തിൽ 9-8നായിരുന്നു ബെംഗളൂരുവിന്റെ ജയം.

ഹൈദരാബാദ്- എ ടി കെ സെമി ഫൈനൽ വിജയികൾ ഈ മാസം 18ന് നടക്കുന്ന ഫൈനലിൽ ബെംഗളൂരുവിന്റെ എതിരാളിയാകും. ബെംഗളൂരുവിന്റെ തുടർച്ചയായ 11ാം ജയമാണിത്.

ബെംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ നിശ്ചിത സമയത്ത് മുംബൈ 2-1ന് മുന്നിലെത്തി. ഇരുപാദങ്ങളിലുമായി മത്സരം 2-2ന് സമനില പാലിച്ചതോടെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലും ഗോളകന്ന് നിന്നതോടെ ഷൂട്ടൗട്ടിലേക്ക്. ഇരു ടീമുകളും അഞ്ച് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. സഡൻ ഡെത്തിൽ മുംബൈയുടെ മെഹ്താബ് സിംഗിന്റെ ഒന്പതാം കിക്ക് ബെംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞു.

തൊട്ടടുത്ത കിക്ക് ലക്ഷ്യത്തിലെത്തിച്ച് സന്ദേശ് ജിങ്കന്‍ നീലപ്പടക്ക് ജയവും ഫൈനൽ ടിക്കറ്റും സമ്മാനിച്ചു.
മുംബൈക്ക് വേണ്ടി നിശ്ചിത സമയത്ത് ബിബിൻ സിംഗ് (30), മെഹ്്താബ് സിംഗ് (66) എന്നിവർ ഗോൾ നേടി.
ഹാവി ഫെർണാണ്ടസ് (22) ബെംഗളൂരുവിനായി ലക്ഷ്യം കണ്ടു.