Editors Pick
രാത്രി മുഴുസമയം ഫാനിട്ട് കിടന്നുറങ്ങുന്നത് അപകടകരമോ?
രാത്രി മുഴുവൻ ഫാൻ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയാൽ ശ്വാസതടസം, ആസ്മ, അപസ്മാരം പോലുള്ള പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രാത്രിയിൽ ഫാൻ ഇടാതെ ഉറക്കം വരാത്തവരാണ് നമ്മൾ. കൊച്ചുകുട്ടികൾ വരെ ഇപ്പോൾ ഫാൻ ഇല്ലാതെ ഉറങ്ങാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നാൽ രാത്രി മുഴുവൻ ഫാനിട്ടുറങ്ങുന്നവർ അറിയാതെ പോകുന്ന ചില അപകടങ്ങൾ ഉണ്ട്.
രാത്രി മുഴുവൻ ഫാൻ പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയാൽ ശ്വാസതടസം, ആസ്മ,അപസ്മാരം പോലുള്ള പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു. എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിൽ ഉള്ള പൊടി നമ്മുടെ ശരീരത്തിലെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കും എന്നത് വലിയൊരു പ്രശ്നമാണ്.
ശരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകും. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാംശം ബാഷ്പീകരിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ഇത്തരക്കാര്‍ക്ക് ഉറക്കം ഉണരുമ്പോള്‍ കടുത്ത ശരീര വേദനയും ഉണ്ടാകും. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്.
കുഞ്ഞുങ്ങളുടെ മുഖത്തേക്കും കിടക്കുന്ന സമയത്തും അല്ലാത്തപ്പോഴും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. ഇനി രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങുന്നവരാണ് നിങ്ങളെങ്കിൽ നിർബന്ധമായും വീട്ടിൽ ഒരു വെന്റിലേഷൻ എങ്കിലും ഉറപ്പാക്കേണ്ടതുണ്ട്. വായു സഞ്ചാരമില്ലാത്ത മുറിയിൽ മുഴുവൻ സമയവും ഫാനിട്ട് കിടന്നുറങ്ങുന്നത് നിങ്ങളുടെ ശ്വാസകോശത്തിന് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
ശരീരത്തിനെ ചൂടിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും നന്നായി കഴിയുന്നത് നമുക്ക് തന്നെയാണ്. അതുകൊണ്ട് ഉറങ്ങുന്നതിനു മുൻപ് വെള്ളം കുടിക്കുന്നത് അടക്കം ശീലങ്ങൾ കൂടെക്കൂട്ടി ശരീരത്തിന്റെ അമിത ചൂടിനെ ഒഴിവാക്കാവുന്നതാണ്. അതുപോലെതന്നെ ഉറങ്ങുന്നതിനു മുൻപ് കഫീൻ അടങ്ങിയ പാനീയങ്ങൾ മദ്യം എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ നിങ്ങളുടെ ശരീരത്തിലെ ചൂട് വർധിപ്പിക്കുകയാണ് ചെയ്യുക.
കിടക്കയിൽ കോട്ടൺ ഷീറ്റുകൾ ഉപയോഗിക്കുന്നതും ഉറങ്ങുന്നതിനു മുൻപ് തണുത്ത വെള്ളത്തിൽ കുളിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.