Connect with us

National

ഐഫോണ്‍ 17 വില്‍പന ആരംഭിച്ചു; മുംബൈ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ തമ്മിലടിച്ച് ആരാധകര്‍

മുംബൈയില്‍ ബികെസി ജിയോ സെന്ററിലെ ആപ്പിള്‍ സ്റ്റോറിന് പുറത്താണ് സംഘര്‍ഷം

Published

|

Last Updated

മുംബൈ|രാജ്യത്ത് ഐഫോണ്‍ 17ന്റെ വില്‍പന ആരംഭിച്ചു. ഐഫോണ്‍ 17 വാങ്ങാന്‍ മുംബൈയിലെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ ആരാധകരുടെ തിക്കും തിരക്കും. സന്ദര്‍ശനം തടയാന്‍ പോലീസും ഇടപെട്ടു. വെള്ളിയാഴ്ച രാവിലെ മുംബൈയില്‍ ബികെസി ജിയോ സെന്ററിലെ ആപ്പിള്‍ സ്റ്റോറിന് പുറത്ത് സംഘര്‍ഷമുണ്ടായി. പുതിയ ഐഫോണ്‍ വാങ്ങാന്‍ പുലര്‍ച്ചെ മുതല്‍ സ്റ്റോറിന് പുറത്ത് വലിയ ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ഇത് തിരക്ക് അനുഭപ്പെടാന്‍ കാരണമായി. എന്നാല്‍ പോലീസ് ഇടപെട്ട് നിയന്ത്രണവിധേയമാക്കി. തിക്കിലും തിരക്കിലുംപെട്ട് ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യയില്‍ ഐഫോണ്‍ 17 ന്റെ വില 82,900 രൂപയിലാണ് ആരംഭിക്കുന്നത്. അള്‍ട്രാ-സ്ലിം ഐഫോണ്‍ എയറിന്റെ വില 1,19,900 രൂപയാണ്. ഐഫോണ്‍ 17 പ്രോയുടെയും ഐഫോണ്‍ 17 പ്രോ മാക്‌സിന്റെയും വില 1,34,900 രൂപയും 1,49,900 രൂപയുമാണ്.

Latest