Connect with us

Malappuram

ഐ പി ബി -മഴവില്‍ ക്ലബ്ബ് പുസ്തക സഞ്ചാരത്തിന് ജില്ലയില്‍ തുടക്കം

മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം തൃപ്പനച്ചി അല്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു

Published

|

Last Updated

മഞ്ചേരി |  വിദ്യാര്‍ഥികളിലെ വായനാ ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മഴവില്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഐ പി ബി പുസ്തക സഞ്ചാരത്തിന് ജില്ലയില്‍ തുടക്കമായി. മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം തൃപ്പനച്ചി അല്‍ ഇര്‍ശാദ് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു .മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ: പി എ പൗരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രന്‍സിപ്പള്‍ ശരീഫ് വെളിമുക്ക് അദ്ധ്യഷത വഹിച്ചു.

എസ് എസ് എഫ്  ജില്ലാ സെക്രട്ടറി ടി എം ശുഹൈബ് ആമുഖ പ്രഭാഷണം നടത്തി , സ്‌കൂള്‍ വിദ്യാര്‍ഥി ഷിയാന്‍ കവിത പാരാണം നടത്തി ഇസ്ഹാഖ് സഖാഫി , ഉവൈസ് സഖാഫി, യാസിര്‍ സഖാഫി സംബന്ധിച്ചു

മുഹമ്മദ് കുട്ടി സഖാഫി സ്വാഗതവും ശിഹാബ് സഖാഫി നന്ദിയും പറഞ്ഞു. ജില്ലയിലെ മഴവില്‍ ക്ലബ്ബുകളില്‍ തുടര്‍ ദിവസങ്ങളില്‍ പുസ്തക സഞ്ചാരം എത്തും. പുസ്തക സഞ്ചാരത്തിന്റെ ഭാഗമായി ചര്‍ച്ചാ സംഗമങ്ങളും വിവിധ മത്സരങ്ങളും നടക്കും.

 

Latest