Connect with us

Kerala

വയനാട് കമ്പമലയില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്; ഏറ്റുമുട്ടല്‍

ഇരു വിഭാഗവും തമ്മില്‍ ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു.

Published

|

Last Updated

വയനാട് | മാവോയിസ്റ്റുകള്‍ ഇടക്കിടെ സാന്നിധ്യമറിയിക്കുന്ന വയനാട് തലപ്പുഴ കമ്പമലയില്‍ ഏറ്റുമുട്ടല്‍. മാവോയിസ്റ്റുകളും പോലീസ് കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

തണ്ടര്‍ബോള്‍ട്ട് സംഘം പുലര്‍ച്ചെ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഇരു വിഭാഗവും തമ്മില്‍ ഒമ്പത് റൗണ്ട് വെടിയുതിര്‍ത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിവസം രാവിലെ രണ്ട് മാവോയിസ്റ്റുകള്‍ പ്രദേശത്തെത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ഇവിടുത്തുകാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തണ്ടര്‍ബോള്‍ട്ട് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയായിരുന്നു.