Connect with us

Kerala

ഡി വൈ എസ് പിയുടെ ഔദ്യോഗിക വാഹനവും ട്രാവലറും കൂട്ടിയിടിച്ചു; 19 പേര്‍ക്ക് പരുക്ക്

പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. എം എം ജോസ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പും, ഏറ്റുമാനൂര്‍ കളത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

അടൂര്‍ | അടൂര്‍-ഭരണിക്കാവ് സംസ്ഥാന പാതയില്‍ നെല്ലിമുകള്‍ ജങ്ഷനു സമീപം ട്രാവലറും പോലീസ് ജീപ്പും കൂട്ടിയിടിച്ച് 19 പേര്‍ക്ക് പരുക്കേറ്റു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. കൊട്ടാരക്കര സ്വദേശി എം എം ജോസ് സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പും, ഏറ്റുമാനൂര്‍ കളത്തൂര്‍ സെന്റ് മേരീസ് പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും വൈദികരും സഞ്ചരിച്ച ട്രാവലറുമാണ് അപകടത്തില്‍പ്പെട്ടത്.

ജീപ്പില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി. എം എം ജോസ്, ഡ്രൈവര്‍ ചവറ ചോല പുത്തന്‍ചന്ത മംഗലത്ത് നൗഷാദ് (28), ട്രാവലറില്‍ യാത്ര ചെയ്ത വൈദികരായ ജോസ് (65), ടോണി (29), സിസ്റ്റര്‍മാരായ റൊസീന (62), ട്രീസ (27), അധ്യാപകരായ കോട്ടയം കോതനല്ലൂര്‍ കൂവക്കാട്ടില്‍ കോട്ടയപറമ്പില്‍ കെ എസ് ജോര്‍ജ് (66), കുളത്തൂര്‍ വട്ടമറ്റത്തില്‍ സജി (65), കളത്തൂര്‍ പ്ലാത്തറ ജോയി മാത്യു (49), പാറത്താനത്ത് ജോര്‍ജ് തോമസ് (56), കളത്തീരേത്ത് ജസ്വിന്‍ ജോസഫ് (42), കളത്താര ജോഷി (47), ഇദ്ദേഹത്തിന്റെ ഭാര്യ ജെന്‍സി (43), പടിഞ്ഞാറേ കൊടിയംപ്ലാക്കില്‍ ജീസ്‌ന (27), പാറത്താനം അനറ്റ് (26), എം ജെ തോമസ് (56), ജെസ്‌ന (37), കുറുവലങ്ങാട് സ്വദേശി സുനീഷ് മാത്യു (40), ജെസ്സി (50), ഡ്രൈവര്‍ കുറുവലങ്ങാട് സ്വദേശി സിജോ (42) എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാലിന് ഗുരുതര പരുക്കേറ്റ ഡി വൈ എസ് പി. ജോസിനെയും, ഡ്രൈവറേയും അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലും അനറ്റ്, ജോര്‍ജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.

ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. കോട്ടയം ഭാഗത്തു നിന്നും കൊല്ലം മണ്‍ട്രോതുരുത്തിലേക്ക് പോയതായിരുന്നു ട്രാവലര്‍. കടമ്പനാട് ഭാഗത്തു നിന്നും അടൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ജീപ്പ്. അപകടത്തില്‍ പോലീസ് ജീപ്പിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

 

 

Latest