Connect with us

Kerala

കടവന്ത്രയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

കൊച്ചി | കൊച്ചി കടവന്ത്രയില്‍ വയോധികയുടെ വീട്ടിലെ കിണറ്റില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി മനീഷ് കുമാര്‍ ഐസ്വാളാണ് മരിച്ചത്.

വയോധിക തനിച്ചാണ് വീട്ടില്‍ താമസം. മരിച്ച മനീഷ് കുമാര്‍ ഈ വീടിനു സമീപത്തായാണ് താമസിച്ചിരുന്നത്. വീട്ടിലെ കിണറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് തിരച്ചില്‍ നടത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.

മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ വ്യക്തമാവുകയുള്ളു എന്ന് കടവന്ത്ര പോലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

Latest