Connect with us

National

ബിഹാറില്‍ ആര്‍ ജെ ഡി - ബി ജെ പി സംഘര്‍ഷം; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

പാട്‌ന | വോട്ടെടുപ്പിന് പിന്നാലെ ബിഹാറില്‍ ആര്‍ജെഡി-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ സരണില്‍ പോളിംഗ് ദിനം ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സംഘര്‍ഷം.

ഛപ്രയിലെ ഭിഖാരി താക്കൂര്‍ ചൗക്കിലാണ് ഇന്ന് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് രണ്ട് ദിവസം ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പട്ന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.

Latest