Connect with us

Kerala

സ്‌കാനിങിന് തീയതി നല്‍കാന്‍ വൈകി; മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് ക്രൂര മര്‍ദനം

എം ആര്‍ ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദനമേറ്റത്. പൂവാര്‍ സ്വദേശി അനില്‍ പോലീസ് കസ്റ്റഡിയില്‍.

Published

|

Last Updated

തിരുവനന്തപുരം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരിക്ക് ക്രൂര മര്‍ദനം. എം ആര്‍ ഐ സ്‌കാനിംഗ് വിഭാഗത്തിലെ ജീവനക്കാരിയായ ജയകുമാരിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പൂവാര്‍ സ്വദേശി അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇടിവള ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ മുഖത്തെ അസ്ഥികള്‍ പൊട്ടിയ ജയകുമാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സ്‌കാനിങിന് തീയതി നല്‍കാന്‍ വൈകിയതില്‍ പ്രകോപിതനായാണ് മര്‍ദനമെന്നാണ് അറിയുന്നത്.