Connect with us

Ongoing News

ഐ ഒ എസ് 16, വാച്ച് ഒ എസ് 9 അപ്ഡേറ്റുകൾ ഇന്ന് പുറത്തിറക്കും; രാത്രി പത്തരക്ക് അപ്ഡേറ്റ് ലഭ്യമാകും

നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് പുതിയ ഐ ഒ എസ്, വാച്ച് ഒ എസ് പതിപ്പുകൾ ലഭ്യമാക്കുന്നത്.

Published

|

Last Updated

വാഷിംഗ്ടൺ | ഐ ഒ എസിന്റെയും വാച്ച് ഒ എസിന്റെയും ഏറ്റവും പുതിയ പതിപ്പുകൾ ആപ്പിൾ ഇന്ന് ആഗോള വ്യാപകമായി പുറത്തിറക്കും.
ഐഒഎസ് 16, വാച്ച് ഒഎസ് 9 അപ്ഡേറ്റുകളാണ് പുറത്തിറക്കുന്നത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി പത്തരക്ക് പുതിയ അപ്ഡേറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാകും. ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോൺ 14 സീരീസിലും ചുരുക്കം ചില പഴയ മോഡലുകളിലും അപ്ഡേറ്റ് ലഭ്യമാകും.

നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് പുതിയ ഐ ഒ എസ്, വാച്ച് ഒ എസ് പതിപ്പുകൾ ലഭ്യമാക്കുന്നത്. ഫോക്കസ് മോഡ്, പുതിയ ലോക്ക് സ്‌ക്രീൻ, മറഞ്ഞിരിക്കുന്നതും അടുത്തിടെ ഇല്ലാതാക്കിയതുമായ ആൽബം എന്നിവയ്‌ക്കായി കൂടുതൽ സ്വകാര്യത ലെയറുകൾ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. ഐ മെസ്സേജസ്, ഷെയർപ്ലേ, നോട്ടിഫിക്കേഷൻസ്, മാപ്സ്, സഫാരി, വാലറ്റ് ഉൾപ്പെടെ ഫീച്ചറുകൾ ഐ ഒ എസ് 16-ൽ ചേർത്തിട്ടുണ്ട്.

ഏത് ഐഫോണുകൾക്കാണ് iOS 16 പിന്തുണ ലഭിക്കുക?

പുതുതായി പുറത്തിറക്കിയ ഐ ഫോൺ 14 -നൊപ്പം ഐ ഒ എസ് 16 ലഭ്യമാക്കും . ഈ ശ്രേണിയിൽ ഐ ഫോൺ 14, ഐ ഫോൺ 14 പ്ലസ്, ഐ ഫോൺ 14 പ്രോ, ഐ ഫോൺ 14 പ്രോ മാക്സ് എന്നിവ ഉൾപ്പെടുന്നു. ഇതുകൂടാതെ, ഐഫോൺ 13 സീരീസിലും അപ്ഡേറ്റ് ലഭ്യമാകും. ഐ ഫോൺ 13, ഐ ഫോൺ 13 മിനി, ഐ ഫോൺ 13 പ്രോ, ഐ ഫോൺ 13 പ്രോ മാക്സ് എന്നിവ ഈ സീരീസിൽ ഉൾപ്പെടുന്നു.

ഐ ഫോൺ 12, 12 മിനി, 12 പ്രോ, iPhone 12 പ്രോ മാക്സ്, ഐ ഫോൺ 11, 11 പ്രോ, 11 പ്രോ മാക്സ് എന്നിവയ്‌ക്കും പുതിയ അപ്ഡേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രാത്രി 10.30 ന് ഇന്ത്യയിൽ അപ്ഡേറ്റ് ലഭ്യമാകും. അപ്‌ഡേറ്റ് വന്നതിന് ശേഷം, ഉപയോക്താക്കൾക്ക് അവരുടെ ഐഫോണിൽ ഇത് ഡൗൺലോഡ് ചെയ്യാം. Settings > General > Software Update മെനു ഉപയോഗിച്ച് പുതിയ അപ്ഡേറ്റ് ലഭ്യമായോ എന്ന് പരിശോധിക്കാവുന്നതാണ്.

---- facebook comment plugin here -----

Latest