director geo baby
ക്ഷണിച്ചുവരുത്തി അപമാനിച്ചു; ഫാറൂഖ് കോളജിനെതിരെ സംവിധായകന്‍ ജിയോബേബി നിയമ നടപടിക്ക്
തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് ഒഴിവാക്കിയ തിനു കാരണമായി എം എസ് എഫ് യൂണിയന്‍ അറിയിച്ചത്.
കോഴിക്കോട് | ഫാറൂഖ് കോളജ് ഫിലിം ക്ലബ് പരിപാടിക്കായി ക്ഷണിച്ചശേഷം അപമാനിച്ചതിനെതിരെ ‘കാതല്‍’ സിനിമയുടെ സംവിധായകന്‍ ജിയോ ബേബി നിയമ നടപടിയിലേക്ക്.
പരിപാടിയില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ട് എത്തിയ ശേഷം അകാരണമായി പരിപാടിയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാണെന്നാണ് ഒഴിവാക്കിയ തിനു കാരണമായി എം എസ് എഫ് യൂണിയന്‍ അറിയിച്ചത്. ഏതു പരാമര്‍ശമാണു ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരെന്നു പറയുന്നില്ല. കോളജിന്റെ നടപടി തന്നെ അപമാനിക്കു ന്നതാണെന്നും കോളജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.






