Eranakulam
കൊച്ചിയിലും തിരുവനന്തപുരത്തും ലഹരി പാര്‍ട്ടി; ഫ്ലാറ്റുകളിലും റിസോര്‍ട്ടിലും റെയ്ഡ്
സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.
കൊച്ചി/ തിരുവനന്തപുരം | കൊച്ചിയിലും തിരുവനന്തപുരത്തും വന്‍ ലഹരി പാര്‍ട്ടി. കൊച്ചിയിൽ ഇന്നലെ രാത്രി മുതലായിരുന്നു ലഹരി പാര്‍ട്ടി. കൊച്ചിയില്‍ വിവിധ ഫ്ലാറ്റുകളില്‍ പോലീസും നാര്‍ക്കോട്ടിക് സെല്ലും റെയ്ഡ് നടത്തി.
തിരുവനന്തപുരത്ത് വിഴിഞ്ഞം കാരക്കാട് റിസോര്‍ട്ടിലായിരുന്നു ലഹരി പാര്‍ട്ടി.
ആര്യനാട് സ്വദേശി അക്ഷയ മോഹന്‍ ആണ് ഡി ജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇവരും കണ്ണാന്തുറ സ്വദേശി പീറ്റര്‍ ഷാനും പിടിയിലായിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്.







