Connect with us

National

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം 11വരെ നീട്ടി

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പോലീസ് അറിയിച്ചു

Published

|

Last Updated

ഇംഫാല്‍ |  മണിപ്പൂരിലെ ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ 11 വരെ ദീര്‍ഘിപ്പിച്ചു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷങ്ങളും അക്രമങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനമെന്ന് പോലീസ് അറിയിച്ചു. അക്രമം പ്രോത്സാഹിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

നാല് മാസത്തെ വംശീയ കലാപത്തിനും അശാന്തിക്കും ശേഷം സെപ്റ്റംബര്‍ അവസാന വാരത്തിലാണ് മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്.