Connect with us

Kerala

സിസാ തോമസ് സാങ്കേതിക സര്‍വകലാശായുടെ താത്കാലിക വി സി; പുതിയ നീക്കവുമായി ഗവര്‍ണര്‍

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ടെക്‌നിക്കല്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്.

Published

|

Last Updated

തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലാ വി സിക്ക് പകരം ചുമതലക്കാരനെ നിയോഗിച്ച് ഗവര്‍ണറുടെ പുതിയ നീക്കം. പ്രൊഫ. സിസാ തോമസിന് സാങ്കേതിക സര്‍വകലാശാലയുടെ വി സിയുടെ താത്കാലിക ചുമതല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ടെക്‌നിക്കല്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറാണ് സിസാ തോമസ്. പുതിയ വി സിയെ നിയമിക്കുന്നതു വരെയാണ് ചുമതല നല്‍കിയിട്ടുള്ളത്.

സര്‍ക്കാര്‍ ശിപാര്‍ശ തള്ളിയാണ് രാജ്ഭവന്‍ ഡോ. സിസയെ നിയമിച്ച് ഉത്തരവിറക്കിയത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

Latest